SignIn
Kerala Kaumudi Online
Sunday, 11 October 2026 11.26 PM IST

കണ്ണൂർ ജനശതാബ്‌ദിയിലെ യാത്രാദുരിതത്തിന് പരിഹാരം; സീറ്റുകൾ ഇനി സൂപ്പർ കംഫർട്ടബിൾ

READ ENGLISH VERSION
pushback-seats
പുഷ്‌ബാക്ക് സീറ്റുകൾ സ്ഥാപിച്ച ജനശതാബ്‌ദി കോച്ച്

തിരുവനന്തപുരം: ജനശതാബ്‌ദി എക്‌സ്‌പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം. പുഷ്‌ബാക്ക് സംവിധാനമുള്ള ബാക്ക് അപ് സീറ്റുകൾ പുന:സ്ഥാപിച്ച ജനശതാബ്ദി ട്രെയിൻ ഇന്നുമുതൽ സർവീസ് തുടങ്ങും. എൽ ഷേപിൽ കുത്തനെയുള്ള സീറ്റുകൾ മാറ്റണമെന്ന വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ് റെയിൽവേ അംഗീകരിച്ചത്.

വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനായ ജനശതാബ്‌ദിയിലെ എൽഎച്ച‌ബി കോച്ച്‌ ആയതിനുശേഷമുള്ള എൽ ഷേപിലുള്ള സീറ്റുകൾ ദീർഘയാത്രകൾക്ക് അനുയോജ്യമല്ലെന്ന തരത്തിൽ വ്യാപകമായി പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകൾ നവീകരിക്കാൻ റെയിൽവേ തീരുമാനിച്ചത്. നിലവിലെ സീറ്റുകൾ ദീർഘദൂര യാത്രക്കാരിൽ കടുത്ത കഴുത്തുവേദനയും നടുവേദനയും ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു പരാതി. പുഷ്‌ബാക്ക് സീറ്റുകൾ വന്നതോടെ ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനിമുതൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനും സുഖമായി ഇരുന്നുറങ്ങാനും സാധിക്കും.

റെയിൽവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കണ്ണൂ‌ർ-തിരുവനന്തപുരം ജനശതാബ്‌ദിയിലാണ് മാറ്റിയ കോച്ചുകൾ ആദ്യ ഘട്ടത്തിൽ അവതരിപ്പിച്ചത്. അടുത്ത ഘട്ടത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്‌ദിയിലും ഈ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു. പുതിയ പുഷ്‌ബാക്ക് സീറ്റുകളിൽ യാത്രക്കാർക്ക് മുന്നിലായി ചായയോ കുപ്പിവെള്ളമോ വയ്‌ക്കുന്നതിനുള്ള ട്രേ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

English Summary

Indian Railways has restored pushback seats on the Thiruvananthapuram–Kannur Jan Shatabdi Express for a more comfortable journey. The upgrade will soon extend to the Kozhikode–Thiruvananthapuram service.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAN SHATABDI, PUSHBACK SEATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA