SignIn
Kerala Kaumudi Online
Thursday, 23 July 2026 1.20 AM IST

പി.എസ്.സി: 2 പരീക്ഷ ക്രമക്കേടിൽ കേസിന് സാദ്ധ്യത

തിരുവനന്തപുരം: പി.എസ്.സിയിലെ രണ്ട് പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുക്കാൻ സാദ്ധ്യത. ഡിജിറ്റൽ രേഖകളടക്കം പരിശോധിച്ച് ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി വെള്ളിയാഴ്ച ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. കേസെടുക്കാൻ ശുപാർശ നൽകുമെന്നാണ് വിവരം. ഡിജിറ്റൽ രേഖകളുടെ പരിശോധന പി.എസ്.സി ആസ്ഥാനത്ത് ഇന്നലെയും തുടർന്നു. പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനം, പിന്നാക്ക വികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റന്റ് നിയമനം എന്നിവയിൽ കേസെടുക്കുമെന്നാണ് സൂചന. ചോദ്യകർത്താക്കളുടെയും മൂല്യനിർണയം നടത്തിയവരുടെയും വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിംഗ് വിവരങ്ങൾ, ടാബുലേഷൻ രേഖകൾ അടക്കമുള്ള വിവരങ്ങൾ പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA