SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.33 AM IST

ഛത്തീസ് ഗഡ് ചോദ്യപേപ്പർ ചോർച്ച: പത്തോളജി പരീക്ഷയും റദ്ദാക്കി

aa

റദ്ദാക്കുന്ന രണ്ടാമത്തെ പരീക്ഷ

ന്യൂഡൽഹി: ഛത്തീസ് ഗഡിലെ ചോദ്യപേപ്പ‌ർ ചോർച്ചയിൽ പ്രൊഫസറും ആറു വിദ്യാർത്ഥികളും അറസ്റ്റിലായതിനു പിന്നാലെ ഒരു പരീക്ഷ കൂടി റദ്ദാക്കി. റായ്‌പൂരിലെ ഇന്ദിരാ ഗാന്ധി കാർഷിക സർവകലാശാലയിൽ ഓഗസ്റ്റ് 7ന് നടന്ന ബി.എസ്.സി അഗ്രികൾച്ചർ ഫസ്റ്റ് സെമസ്റ്റ‌ർ പത്തോളജി പരീക്ഷയാണ് റദ്ദാക്കിയത്. ഓഗസ്റ്റ് 20ന് നടന്ന ബി.എസ്‌സി അഗ്രികൾച്ചർ സെക്കൻഡ് സെമസ്റ്റർ അഗ്രികൾച്ചർ എന്റൊമോളജി പരീക്ഷ ചോർച്ച സ്ഥിരീകരിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. രണ്ടിലും സെപ്‌തംബർ ആദ്യവാരം പുനഃപരീക്ഷ നടത്തുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയ്‌ക്കു കീഴിലെ ദുർഗ് കോളേജിലെ പ്രൊഫസർ യോഗേഷ് സോൻകേസരിയയും അവിടുത്തെ വിദ്യാർത്ഥികളുമാണ് പിടിയിലായത്. എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ചായിരുന്നു ചോർത്തലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ദുർഗ് കോളേജാണ് ചോർച്ചയുടെ ഉറവിടമെന്ന് വ്യക്തമായതോടെ, പരീക്ഷാ ചുമതലയുള്ളവരിൽ നിന്ന് വിശദീകരണവും സർവകലാശാല തേടിയിട്ടുണ്ട്. അറസ്റ്റിലായ വിദ്യാ‌ർത്ഥികൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും. പരീക്ഷാ ഹാളുകളിൽ സി.സി.ടിവി ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കും. അറസ്റ്റിലായ പ്രൊഫസർ യോഗേഷ് സോൻകേസരിയെയും മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ കോളേജ് പ്രിൻസിപ്പൽ ഡോ.എ.കെ.ദുബെയെയും സർവകലാശാല സസ്‌പെൻഡ് ചെയ്‌തിരുന്നു.

ജാർഖണ്ഡ് സർക്കാരിന് നോട്ടീസ്

ജാർഖണ്ഡിലെ റിക്രൂട്ട്മെന്റ് ക്രമക്കേട് ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജിയിൽ ജാർഖണ്ഡ് സർക്കാരിനും അവിടുത്തെ പി.എസ്.സിക്കും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സാമൂഹ്യപ്രവർത്തകനായ ഹരിശരൺ ദേവ്ഗനിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. യുവജനങ്ങളുടെ സമരത്തെ തുടർന്ന് നിയമന നടപടികൾ സർക്കാർ റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇടപെട്ട് സ്റ്റേ ചെയ്‌തത് ഹർജിക്കാരൻ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA