SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.03 AM IST

പച്ചക്കറി വിലയിൽ 38% വരെ കുറവ്

vege

തിരുവനന്തപുരം: ഓണവിപണിയിൽ കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയിൽ ഗുണമേന്മയുള്ള പഴം-പച്ചക്കറികളും ഉറപ്പാക്കാൻ

ഇടപെട്ട് കൃഷിവകുപ്പ്. മുൻവർഷങ്ങളിലെ വിലവിവരങ്ങൾ താരതമ്യം ചെയ്യുമ്പോൾ പച്ചക്കറികൾക്ക് പൊതുവിപണിയേക്കാൾ ശരാശരി 27 മുതൽ 38 ശതമാനം വരെ കുറഞ്ഞ നിരക്കാണുളളത്.

പൊതുവിപണിയിൽ കിലോഗ്രാമിന് ശരാശരി 184.54 രൂപ വിലയുള്ള ഇഞ്ചി കർഷകചന്തയിൽ ശരാശരി 125 രൂപക്ക് ലഭിക്കും. പയറിന് കിലോയ്ക്ക് 39.08 രൂപ, വെണ്ടയ്ക്ക് 30.04 രൂപ, പാവയ്ക്കയ്ക്ക് 26.85 രൂപ എന്നിങ്ങനെയും ശരാശരി വിലവ്യത്യാസമുണ്ട്. ഏത്തപ്പഴം, ഏത്തൻകായ്, കത്തിരി എന്നിവയ്ക്കും കിലോയ്ക്ക് ശരാശരി 20 രൂപയിലധികം വിലക്കുറവുണ്ട്.

കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 2,000 ഓണവിപണികളിലൂടെ ഇന്നലെ രാവിലെ 11 വരെ 17.01 ലക്ഷം കിലോഗ്രാം കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ചു. 10.43 കോടി രൂപയാണ് സംഭരണ മൂല്യം. 11,925 കർഷകർക്ക് വിപണികളുടെ പ്രയോജനമുണ്ടായി. 1.61 ലക്ഷത്തിലധികം ഉപഭോക്താക്കൾ വിപണികളിലെത്തി. കൃഷിഭവൻ വിപണികളിലൂടെ മാത്രം 11.61 ലക്ഷം കിലോഗ്രാം ഉൽപ്പന്നങ്ങൾ സംഭരിച്ച് 7,575 കർഷകർക്ക് വിപണി ഉറപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEGETABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA