
കൊച്ചി: വിവാഹച്ചെലവ് ഭർതൃവീട്ടുകാർ തിരികെ നൽകണമെന്ന യുവതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. വിവാഹാഘോഷം വരന്റെയും വധുവിന്റെയും വീട്ടുകാർ ചേർന്നാണ് തീരുമാനിക്കുന്നത്. വിവാഹത്തിന് വരന്റെ വീട്ടുകാർക്കും ചെലവുണ്ട്. ആയിരത്തോളം പേർ പങ്കെടുത്ത വിവാഹത്തിൽ യുവാവിന്റെ ഭാഗത്തുനിന്ന് 150 പേർ മാത്രണെത്തിയത്. വിവാഹബന്ധം നിയമപരമായി അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, വിവാഹനിശ്ചയത്തിന് പെൺ വീട്ടുകാർ നൽകിയ അഞ്ചു ലക്ഷം രൂപ, കേസ് നൽകിയ തീയതി മുതൽ ആറ് ശതമാനം പലിശ സഹിതം ഭർതൃവീട്ടുകാർ തിരികെ നൽകാനും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |