ആലപ്പുഴ: കയർ ഫാക്ടറി തൊഴിലാളികളുടെ ദീർഘകാല കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ കയർ ഫാക്ടറി മേഖലയിൽ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത സമരസമിതി ആഹ്വാനം ചെയ്തു. സമരത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും മാനേജ്മെന്റുകൾക്ക് പണിമുടക്ക് നോട്ടീസ് നൽകിയതായി തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ അറിയിച്ചു.
എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി, ടി.യു.സി.ഐ എന്നീ സംഘടനകൾ സംയുക്തമായാണ് പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. സമരപരിപാടികളുടെ ഭാഗമായി കയർ വകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട യൂണിയനുകൾ എം.പിമാർ മുഖേന കേന്ദ്രമന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |