മാന്നാർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3-ാമത് അനുസ്മരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡു ദാനവും മുതിർന്ന കോൺഗ്രസ്സ് നേതാക്കളെ ആദരിക്കൽ ചടങ്ങും മാന്നാർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ജന്മസ്ഥലമായ വള്ളക്കാലിയിൽ നടന്നു. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഡോ.മാമ്മൻ സി.ജേക്കബ് എഴുതിയ 'ജനകീയനായ ജനനായകൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.പി.സി.സി സെക്രട്ടറി അഡ്വ.എബികുര്യാക്കോസ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വൽസല ബാലകൃണനും ഹസീന സലാമിനും കൈമാറി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |