
ചേർത്തല:കേരള സാബർമതി സാംസ്‌കാരിക വേദി ജൂൺ 19ന് ആരംഭിച്ച വായന മാസാചരണ പരിപാടികളുടെ സമാപനസമ്മേളനം സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക വേദി സംസ്ഥാന കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പി.പി.ബൈജു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ചെയർമാൻ എം.ഇ.ഉത്തമക്കുറുപ്പ്,വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് സ്മിതാ മേനോൻ,ഗാന രചിതാവ് കെ.ആർ. കുറുപ്പ്,ഗായകൻ എസ്.എൽ.പുരം സലിം,പി.ടി.സുധർമ്മ കവികളായ
പ്രീത വേണു,ഗോപാലകൃഷ്ണൻ പൂപ്പള്ളിക്കാവ്,സൂമ്പാ ഡാൻസ് പരിശീലക ആലപ്പി സ്‌നേഹ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |