SignIn
Kerala Kaumudi Online
Monday, 12 October 2026 4.25 AM IST

സ്പോർട്സ്മാൻ സ്പിരിറ്റോടെ ജീവിതത്തെ സമീപിക്കണം: ഡെപ്യൂട്ടി സ്പീക്കർ

ആലപ്പുഴ: റവന്യൂ ജില്ലാ കായികമേളയ്ക്ക് ആവേശകരമായ തുടക്കം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ അഡ്വ.ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. നാളത്തെ ഇന്ത്യയുടെ താരങ്ങളാണ് വേദിയിലുള്ളതെന്നും, കായികതാരങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ ജീവിതത്തെ സമീപിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ചേർത്തലയിൽ ഒരു സ്റ്റേഡിയം ഇല്ലാത്ത വിഷയം ചൂണ്ടിക്കാണിച്ച ഡെപ്യൂട്ടി സ്പീക്കർ ഇതിനായി എം.എൽ.എമാർ ഒരുമിച്ച് നിന്ന് പരിശ്രമങ്ങൾ തുടരുമെന്നും ഉറപ്പുനൽകി.
ചടങ്ങിൽ പി.പ്രസാദ് എം.എൽ.എ അദ്ധ്യക്ഷനായി. ഇന്ത്യൻ അത്‌ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പി.രാധാകൃഷ്ണൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി. 132 ഇനങ്ങളിലായി 1,700ഓളം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഇന്നും നാളെയും ട്രാക്ക് ഇനങ്ങളാണ് അരങ്ങേറുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുവ മോഹനൻ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനയ അനിൽകുമാർ, വൈസ് പ്രസിഡന്റ് റെജിമോൾ ബിജു, ഒളിമ്പ്യൻ മനോജ്‌ലാൽ, ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ എം. ആർ സുനിമോൾ തുടങ്ങിയർ പങ്കെടുത്തു.

നാളെ വൈകിട്ട് നാലിന് സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.ഡി.തോമസ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL