
മുഹമ്മ: കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനിടെ പരിക്കേൽക്കുന്നവർക്ക് ആശ്വാസമേകാൻ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ ജില്ലാ സ്കൂൾ മത്സര വേദിയോട് ചേർന്ന് താൽക്കാലിക സ്പോർട്സ് ആയുർവേദ ക്ളിനിക്ക് ഒരുക്കി . കായിക താരങ്ങൾക്ക് വീഴ്ചയിൽ സന്ധികളുടെ സ്ഥാനം തെറ്റുകയാണെങ്കിൽ അത് പിടിച്ച് നേരെ ഇടുകയും ബാൻഡേജ് ഇട്ട് സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും . ചതവ് പറ്റുകയാണെങ്കിൽ അതിനുള്ള ചികിത്സയും ലഭ്യമാണ്.
ഉടൻ വേദന കുറയ്ക്കാനും നീർക്കെട്ട് കൂടാതിരിക്കാനും കഴിയുന്ന തരത്തിലുള്ള മരുന്നുകളും മറ്റു സംവിധാനങ്ങളും ഉള്ളതുകൊണ്ട് പരിക്ക് പറ്റുന്ന താരങ്ങൾക്ക് വേഗത്തിൽ ആശ്വാസം നേടാൻ കഴിയും.
മെഡിക്കൽ ഓഫീസർ ഡോ.എസ്. ഷാൻ നേതൃത്വം നൽകുന്ന ജില്ലാ സ്പോർട്സ് മെഡിക്കൽ ടീമിൽ ഡോ. ഷൈൻ,ശ്യാമ,ഡോ. രാഹുൽ എന്നിവർ അംഗങ്ങളാണ്.
ഭാരതീയ ചികിത്സാ വകുപ്പ് -കേരളം, നാഷണൽ ആയുഷ് മിഷൻ കേന്ദ്ര ആയുഷ് മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമാണ് സ്പോർട്സ് ആയുർവേദ ആരോഗ്യ പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |