ചേർത്തല :ബ്രസീലിൽ ഡിസംബറിൽ നടക്കുന്ന അന്താരാഷ്ട്ര സ്‌കൂൾ കായികമേളക്കായൊരുങ്ങുന്ന അനാമികക്ക് ജില്ലാ കായിക മേളയിൽ സ്വർണ തിളക്കം. സീനിയർ ഹൈജമ്പിൽ 1.40 മീറ്റർ ചാടിയാണ് ഒന്നാമതെത്തിയത്. 1.57 മീറ്റർവരെ ചാടുന്ന അനാമിക കഴിഞ്ഞ വർഷം 100 മീറ്റർ ഹാർഡിൽസിൽ സംസ്ഥാനമേളയിൽ സ്വർണ്ണം നേടിയിരുന്നു. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞയിടെ നടത്തിയ സെലക്ഷൻ ട്രയൽസിലെ മികച്ച പ്രകടനത്തോടെയാണ് അനാമിക അജേഷ് ബ്രസീലിൽ നടക്കുന്ന അന്താരാഷ്ട്ര കായിക മേളയിൽ ഇന്ത്യക്കായി മത്സരിക്കാൻ യോഗ്യത നേടിയത്. ഹർഡിൽസിൽ കുതിപ്പിനായുള്ള പരീശീലനത്തിനിടെയാണ് ഹൈജമ്പിനിറങ്ങിയത്.
ചേർത്തല ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
മായിത്തറ പീടികവെളി കെ.എസ്.ഇ.ബി ജീവനക്കാരനായ പി.എസ്. അജേഷിന്റെയും വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡറായ പി.ആർ. സോണിയുടെയും മകളാണ്. കേരള സ്‌പോർട്ട്സ് കൗൺസിൽ പരിശീലകൻ കെ.ആർ.സാംജിയുടെ കീഴിൽ കലവൂരിലാണ് പരിശീലനം.ജില്ലാ മേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ അനാമിക ഹാർഡിൽസിലും മത്സരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |