SignIn
Kerala Kaumudi Online
Monday, 12 October 2026 4.25 AM IST

ആലപ്പുഴ മുന്നിൽ

ചേർത്തല: ചേർത്തല സെന്റ് മൈക്കിൾസ് കേളേജിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ അവസാനി​ച്ചപ്പോൾ ആലപ്പുഴ ഉപജില്ല മുന്നിൽ. 51 ഇനങ്ങൾ പൂർത്തിയായപ്പോൾ 29 സ്വർണവും 15 വെളളിയും 14 വെങ്കലവുമടക്കം 234 പോയിന്റുമായി​ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആലപ്പുഴയുടെ കുതിപ്പ്. ഒൻപത് സ്വർണവും 19 വെളളിയും 13 വെങ്കലവുമായി 130 പോയിന്റോടെ ആതിഥേയരായ ചേർത്തലയാണ് രണ്ടാം സ്ഥാനത്ത്. നാലു സ്വർണവും എട്ടുവെള്ളിയും എട്ടു വെങ്കലവുമടക്കം 54 പോയിന്റോടെ മാവേലിക്കര മൂന്നാം സ്ഥാനത്തും അഞ്ചുവീതം സ്വർണവും വെള്ളി​യും വെങ്കലവുമായി 49 പോയിന്റോടെ തുറവൂർ നാലാമതും ഉണ്ട്. അമ്പലപ്പുഴ രണ്ടും ചെങ്ങന്നൂരും ഹരിപ്പാടും ഓരോ സ്വർണവും നേടി പോയിന്റുപട്ടികയിൽ ഇടംപിടിച്ചു.
മേള ഇന്ന് സമാപിക്കും. വൈകിട്ട് സമാപനസമ്മേളനത്തിൽ എ.ഡി. തോമസ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL