
അമ്പലപ്പുഴ: അമ്പലപ്പുഴ സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 3 ,4, 5, 6 തീയതികളിൽ അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു ബൈജു നിർവഹിച്ചു. അമ്പലപ്പുഴ സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഫാൻസി അദ്ധ്യക്ഷയായി. എച്ച്. എം ഫോറം കൺവീനർ രാധാകൃഷ്ണ പൈ, അമ്പലപ്പുഴ ബി.പി .സി സജി, പബ്ലിസിറ്റി കൺവീനർ മുനീർ വി.എസ് . പബ്ലിസിറ്റി ചെയർമാൻ ഷഹാന മജീദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |