
വള്ളികുന്നം: മൃഗസംരക്ഷണ വകുപ്പും വള്ളികുന്നം ഗ്രാമപഞ്ചായത്തും സംയുക്തമായി പേവിഷ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി. അനിത ഉദ്ഘാടനം ചെയ്തു. സ്റ്രാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ. മൻസൂർ അദ്ധ്യക്ഷത വഹിച്ചു.ഡോ. അഞ്ജലി.എസ്, ബ്ളോക്ക് പഞ്ചായത്തംഗം സീന യൂസുഫ്,
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഹൈർ വള്ളികുന്നം, പഞ്ചായത്തംഗങ്ങളായ തൃദീപ് കുമാർ,സോണിയ,അനുശ്രീ,ഉഷ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് മീനത്ത് സബ് സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30വരെ കുത്തിവയ്പ്പ് നടക്കും. 55 രൂപയാണ് ഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |