
അടിമാലി: അടിമാലി ബസ്റ്റാൻഡിൽ ഓട ശുചീകരണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ മാറ്റി ഇരുമ്പ് ഗ്രിൽ ഇട്ടത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം ഇരുമ്പ് ഗ്രില്ലിൽ കയറിയപ്പോൾ ഓടയിൽ കുടുങ്ങിയിരുന്നു. അപകടശേഷം ഗ്രില്ലിൽ വാഹനങ്ങൾ കയറാതിരിക്കാൻ മുന്നിലായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിരിക്കുകയാണ്. അടിയന്തരമായി ഇരുമ്പ് ഗ്രിൽ മാറ്റി കോൺക്രീറ്റ് സ്ലാബിട്ട് അപകടങ്ങൾ ഒഴിവാക്കണമെന്ന് യാത്രക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |