കട്ടപ്പന: വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച രണ്ടാമത്തെ നാഷണൽ സർവീസ് സ്കിം യൂണിറ്റിന്റെ ഉദ്ഘാടനം സേനാപതി വേണു എം.എൽ.എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റും സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറിയുമായ ബാസിത് ഹസൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടി. അബ്ദുറസാഖ്, ഹെഡ്മിസ്ട്രസ് മായ വസുന്ധരാ ദേവി, പി.ടി.എ പ്രസിഡന്റ് സന്തോഷ്കുമാർ, എം.ഇ.എസ് എച്ച്.എസ്.എസ് മാനേജിങ് കമ്മിറ്റി അംഗം ടി.എം. അബ്ദുൽ അസീസ്, നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ കെ.ടി. അജേഷ്, പ്രോഗ്രാം ഓഫിസർ പി. സുധ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |