ഇരിട്ടി: ഉളിക്കലിലെ നുച്ച്യാട് കപ്പണയിൽ കുറുക്കൻ കൂട്ടം നാല് ആടുകളെ കടിച്ച് കൊന്നു. മറ്റൊരാടിന് ഗുരുതരമായി പരിക്കേറ്റു. സി. മുഹമ്മദിന്റെ വീട്ടിലെ ആട്ടിൻകൂട്ടിലാണ് ആക്രമണം ഉണ്ടായത്. കൊന്ന ആടുകളിൽ രണ്ടെണ്ണം ഗർഭിണികളായിരുന്നു. രാത്രിയിൽ ആട്ടിൻകൂട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ പുറത്തേക്ക് എത്തിയപ്പോഴേക്കും കുറുക്കൻ കൂട്ടം ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലം സന്ദർശിച്ചു. കുറുക്കന്മാടെ സാന്നിധ്യമുള്ള സ്ഥലമാണിത്. വളർത്തുമൃഗങ്ങൾക്ക് നിരന്തരം ഭീഷണി നേരിടുന്നതായി നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |