
തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, ജി.ആർ.സി, എഫ്.എൻ.എച്ച്.ഡബ്ള്യു സംയുക്താഭിമുഖ്യത്തിൽ കർക്കടക ഫെസ്റ്റും പട്ടുവം ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പട്ടുവം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി സജിത അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി വിനിത പ്രസംഗിച്ചു. തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. സീന കൊമ്പിലാത്ത് ക്ലാസ്സെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ വി. ശ്രീജ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ടി.വി സുമതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |