ചെറുകുന്ന്: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പതിനഞ്ചാമത് കണ്ണൂർ നോർത്ത് ഏരിയ കൺവെൻഷൻ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖല വ്യവസായമായി അംഗീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ചെറുകുന്ന് രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എം. ശ്രീജു അദ്ധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.വി രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി. കെ. മഹേഷ്, കെ. ഷാജി, എ.സി മധുസൂദനൻ, കെ.വി പ്രസീജ് കുമാർ, പി.കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ലെൻസ്‌ഫെഡ് കണ്ണൂർ ജില്ല പ്രസിഡന്റ് എ.സി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ. മഹേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.ടി ഷൈൻ ദാസ്, ഫസൽ ഇല്ലിക്കൽ, കെ. ഷാജി, എം.പി സുബ്രഹ്മണ്യൻ, പോള ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |