SignIn
Kerala Kaumudi Online
Monday, 12 October 2026 6.01 AM IST

പ്രതിപക്ഷ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

mogral-
മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ നടത്തിയ ഐക്യദാർഢ്യ റാലി.

മൊഗ്രാൽ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണ‌ർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും, വിദ്യാർത്ഥി-യുവജന സംഘടനകളും നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാലിൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എം.എ അബൂബക്കർ സിദ്ദീഖ്, എം മാഹിൻ, സെഡ്.എ മൊഗ്രാൽ, ഹമീദ് കാവിൽ, യു.എം ഫസലുറഹ്മാൻ, പി.എ ആസിഫ് എന്നിവർ സംസാരിച്ചു. എം. വിജയകുമാർ, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് സാഹിബ്, ബി.എ മുഹമ്മദ് കുഞ്ഞി, ടി.കെ ജാഫർ, മുഹമ്മദ് അബ്ക്കോ, എം.എം റഹ്മാൻ, കാദർ മൊഗ്രാൽ, എം.എ മൂസ, എ.എച്ച് ഇബ്രാഹിം, എച്ച്.എം കരീം, അഷ്റഫ് പെർവാഡ്, ഹാരിസ് ബഗ്ദാദ്, അബ്ദുള്ള കോട്ടക്കുന്ന്, റിയാസ് കരീം, വിശ്വനാഥൻ, ടി.പി.എ റഹ്മാൻ, അർഷാദ് ഹുബ്ലി, സലീം നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MOGRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL