SignIn
Kerala Kaumudi Online
Monday, 12 October 2026 7.45 AM IST

സി.ബി.ഡി.സി.എ ജില്ല സമ്മേളനം

cbc
സി.ബി.ഡി.സി.എ ജില്ല സമ്മേളനം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ദൈനംദിന നിക്ഷേപ പിരിവുകാർ ഓരോ ബാങ്കിന്റെയും നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്ന് സന്ദീപ് വാര്യർ എം.എൽ.എ അഭിപ്രായപ്പെട്ടു. ദൈനംദിന നിക്ഷേപപിരിവുകാരുടെ കോൺഗ്രസ്‌ അനുകൂല സംഘടനയായ സി.ബി.ഡി.സി.എ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ സരിജ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മഡിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ ഏറുവാട്ട് മോഹനൻ, നഗരസഭ പ്രതിപക്ഷനേതാവ് ഇ. ഷജീർ, സംഘടന ട്രഷറർ ഫസൽ മൂന്നാംകടവ്, സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ ശശി കണ്ണൂർ, കെ.കെ അഷ്‌റഫ്‌ സംസാരിച്ചു. രാജീവൻ വെള്ളിക്കോത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി രാജീവൻ നീലേശ്വരം സ്വാഗതവും സംസ്ഥാന സമിതി അംഗം കെ.എം ശ്രീജ നീലേശ്വരം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YOGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL