കാഞ്ഞങ്ങാട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലാതല ഏകദിന പഠന ശില്പശാല കാഞ്ഞങ്ങാട് ജെ.എസ്.ഐ ഹാളിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അജിത്ത് കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കലയും സാഹിത്യവും, മാറുന്ന മലയാളി തുടങ്ങിയ വിഷയങ്ങളിൽ ഗംഗൻ ആയിറ്റി, വി.കെ രാമചന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. എ.വി ലക്ഷ്മി, ശിവ രാജ് ആലുവ, കെ.വി സേതുമാധവൻ, ടി.ജെ ജോസഫ്, പി.പി കുഞ്ഞികൃഷ്ണൻ നായർ, ആശ സുരേഷ്, വി. സുരേഷ് മോഹൻ, യമുന കെ. നായർ, മനോജ് പട്ടോളി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശശിധരൻ അച്ചാന്തുരുത്തി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ബാബു കുന്നത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |