കൊല്ലം: കടയ്ക്കോട് പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ആർ.വി ഹരിലാലിന്റെ ആകസ്മിക മരണത്തിൽ ലൈബ്രറി പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു.കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഷീജ, വാർഡ് അംഗം പി.ജെ. രാജേഷ് കുമാർ, എൻ. ഉമാനാഥശങ്കർ, എസ്. സദാനന്ദൻ, ആർ. ശശികല, കെ. കെ. സുനിൽകുമാർ, പി. രാജീവ്, എസ്. സജീവ്, രത്നാകരൻ, സാബു, മുരളീധരൻ, അശ്വതി എന്നിവർ സംസാരിച്ചു. 22 ന് രാത്രി 8 വരെ ലൈബ്രറി പ്രസിഡന്റ് സുരേന്ദ്രൻ കടയ്ക്കോടിനൊപ്പം ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കാര്യങ്ങൾ സംസാരിച്ചിരുന്ന ഹരിലാലിനെയാണ് നഷ്ടപ്പട്ടതെന്ന കാര്യം അവിശ്വസനീയമാണെന്ന് ലൈബ്രേറിയൻമാരായ സജിനിയും മിനിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |