കോഴിക്കോട്: സമരങ്ങളുടെ മാതാവാണ് അടിയന്തരാവസ്ഥ വിരുദ്ധസമരമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ. ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. ഭാരതം മുഴുവൻ അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന് പടനിലമൊരുക്കിയത് ആർ.എസ്.എസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തളി മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു അദ്ധ്യക്ഷനായി. മുൻ ജില്ല പ്രസിഡന്റ് അഡ്വ. പി. മോഹൻദാസ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |