SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

അംഗീകാരമായില്ല,​ ദേവസ്വംബോർഡ് അദ്ധ്യാപകർക്ക് ദിവസവേതനം

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ സ്കൂളുകളിൽ അഞ്ച് വർഷത്തോളമായി നിയമനാംഗീകാരം ലഭിക്കാതെ 18 അദ്ധ്യാപകർ. ഇവർക്ക് അർഹമായ ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 2021 മുതൽ സ്ഥിരം നിയമനം ലഭിച്ച ഇവർ ദിവസ വേതനത്തിനാണ് ഇപ്പോൾ ജോലിചെയ്യുന്നത്. . 1050 രൂപയാണ് ദിവസ വേതനം അവധി, പഠിപ്പുമുടക്ക് ദിവസങ്ങളിൽ വേതനമില്ല. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അദ്ധ്യാപകരാണ് പ്രതിസന്ധിയിലായത്.

ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകൾ പ്രത്യേകമാക്കുന്നതിന്റെ സാങ്കേതിക തടസം ഉയർത്തിയാണ് മറ്റുള്ളവരുടെ നിയമനത്തിന് അംഗീകാരം വൈകുന്നത്. മറ്റ് തസ്തികകളിലെ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകാമെന്ന 2023ലെ സുപ്രീം കോടതി ഉത്തരവ് ദേവസ്വം ബോർഡ് പരിഗണിക്കുന്നില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ദേവസ്വംബോർഡിന്റെ മുൻ പ്രസിഡന്റിനും ഇപ്പോഴത്തെ പ്രസിഡന്റിനും നിവേദനം നൽകിയിരുന്നു. നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രസിഡന്റ് കെ.ജയകുമാർ നിർദേശം നൽകിയെങ്കിലും ഫലമില്ല,.

ഡേറ്റാ തയ്യാറാക്കാത്ത് തടസം

ദേവസ്വം ബോർഡ് സ്കൂളുകളിൽ 1996ന് ശേഷം അദ്ധ്യാപകരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച റിപ്പോർട്ട്, ദേവസ്വം ആസ്ഥാനത്ത് തയ്യാറാക്കാത്തതാണ് നിയമനം ലഭിച്ചവരുടെ അംഗീകാരം വൈകാൻ കാരണമെന്ന് അറിയുന്നു. എത്ര ഒഴിവുകൾ എവിടെയൊക്കെ ഉണ്ടെന്ന ക്രോഡീകരിച്ച വിവരങ്ങളില്ല.

അംഗീകാരം കാത്തിരിക്കുന്നവർ:

പത്തനംതിട്ട 8,

തിരുവനന്തപുരം 4,

ആലപ്പുഴ 4,

എറണാകുളം 2.

നിയമനം ലഭിച്ച തീയതി മുതലുള്ള അംഗീകാരം നടപ്പാക്കണം. ദേവസ്വം ബോർഡ് നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കണം.

അദ്ധ്യാപകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL