പാലാ: പാലാ അഡാർട്ടിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ മുഴുവൻ സ്‌കൂളുകളിൽ നിന്നുമുള്ള അഡാർട്ട് ക്ലബ് കോർഡിനേറ്റർമാരായ അദ്ധ്യാപകരുടെ സംഗമം നടത്തി. പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ല്കാലായിൽ യോഗം ഉദ്ഘാടനം ചെയ്തു. അഡാർട്ട് ഡയറക്ടർ ഫാ.ജെയിംസ് പൊരുന്നോലിൽ, സീനിയർ കൗൺസിലർ ജോയ് കെ. മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. കൗൺസിലർമാരായ ലിബി അഗസ്റ്റിൻ, ലിജോ ജോസ്, റിച്ചു കാപ്പൻ, സിസ്റ്റർ ലിസ് മരിയ, കെ.ആർ മധു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |