SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

അക്രമത്തിൽ പ്രതിഷേധം

bjp-
ബി ജെ പി പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ പ്രകടനം

കാസർകോട്: തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള ബി.ജെ.പി കൗൺസിലർക്കെതിരെ അക്രമം അഴിച്ചുവിട്ട സി.പി.എമ്മിന്റെ നടപടിക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിന് സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിലും കൂടുതൽ ആശങ്കയും അസ്വസ്ഥതയും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിലാണെന്ന് അശ്വിനി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിമാരായ മനുലാൽ മേലത്ത്, എൻ. ബാബുരാജ്, പി.ആർ. സുനിൽ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഷൈബു, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ കുലാൽ, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി മുരളി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിതാ നായിക് നേതൃത്വം നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL