SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

ജനസംഖ്യ ഗോപുരം

കൊല്ലം: ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ ഗോപുരമൊരുക്കി ഗവ.ടി.ടി.ഐയിലെ കുരുന്നുകൾ. വളരാത്ത ഭൂമി, പെരുകുന്ന ജനത എന്നു പേരിട്ട പരിപാടിയിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം മുതൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ ആലേഖനം ചെയ്ത പ്ലക്കാർഡേന്തിയാണ് കുട്ടികൾ ഗോപുരത്തിന്റെ ഭാഗമായത്. അദ്ധ്യാപകൻ പി.കെ.ഷാജി ജനസംഖ്യാ ദിന സന്ദേശം നൽകി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടന്നു. അദ്ധ്യാപകരായ ജി. ലെനൊ, എൻ.ആർ. ജീന, സി.പി. ഗീതാകുമാരി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL