SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

വിജയൻപിള്ള ഫൗണ്ടേഷൻ പ്രതിഭാസംഗമം 16 ന്


ചവറ: അന്തരിച്ച ചവറ മുൻ എം.എൽ.എ വിജയൻപിളളയുടെ സ്മരണാർത്ഥമുള്ള വി​ജയൻപി​ള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാസംഗമം 16ന് രാവിലെ 10.30 ന് ചവറ മടപ്പളളി എം.എസ്.എൻ ഐ.എം.ടി​ കോളേജിൽ നടക്കും. പ്രഭാഷകൻ വി.കെ. സുരേഷ് ബാബു നയിക്കുന്ന മോട്ടിവേഷൻ ക്ലാസോടെ ചടങ്ങുകൾ ആരംഭിക്കും. എം.എസ്.എൻ ട്രസ്റ്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നേരിട്ട് കോളേജിലേക്ക് എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും രാവിലെ 10ന്ചവറ ബസ് സ്റ്റാൻഡി​ന് സമീപം കരീംസ് ആർക്കേഡിന് മുന്നി​ൽ നിന്ന് എം.എസ്.എൻ ഐ.എം.ടി​ കോളേജിന്റെ വാഹനസൗകര്യവും പരിപാടിക്ക് ശേഷം തിരികെ ചവറയിലേക്ക് വാഹനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. സുജിത് വിജയൻപിളള അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL