
കരുനാഗപ്പള്ളി: കോയമ്പത്തൂർ അവിനാശി മഠം ശൈവാചാര്യൻ കാമാച്ചി ദാസർ സ്വാമികളുടെ നേതൃത്വത്തിൽ സഹസ്ര ശംഖ് പൂജയും ഏകാദശ രുദ്ര പാരായണവും അഭിഷേകവും രുദ്ര ഹോമവും പന്മന ആശ്രമത്തിൽ നടന്നു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സ്വാമി നിത്യസ്വരൂപാനന്ദ, ബ്രഹ്മചാരി സജിത്ത് ചൈതന്യ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. വിഘ്നേശ്വര പൂജ, പുണ്യ ഹവനം, പഞ്ചഗവ്യം, കലശപൂജ, ശംഖ് സ്ഥാപനം, ഏകാദശ രുദ്ര പുജ, പൂർണ ആഹൂതി ദീപാരാധന, സഹസ്ര ശംഖാഭിഷേകം, മഹാദീപാരാധന, പ്രസാദവിതരണം എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |