SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.55 PM IST

ഉമ്മൻചാണ്ടി ജനങ്ങൾക്കൊപ്പം ജീവിച്ച ജനനേതാവ്

samudra-

ചാത്തന്നൂർ: ജനങ്ങളുടെ കൂടെ ജീവിച്ച ജനനേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ്ഖാൻ. അഡ്വ. ടി.ജി.വിശ്വനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.പി.സി.സി അംഗവും ടി.ജി.വിശ്വനാഥൻ ഫൗണ്ടേഷൻ ചെയർമാനുമായ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. സമുദ്ര തീരം ചെയർമാൻ റൂവൽസിംഗിനെ ചടങ്ങിൽ ആദരിച്ചു.

കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.ജയചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബി.ഷഹാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനുകുമാർ, യു.ഡി.എഫ് മണ്ഡലം ചെയർമാന്മാരായ വി.സുരേഷ് ബാബു, ജി.അഭിലാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ആർ.ഡി.ലാൽ, എ.എസ്.ബഷീർ, കെ.മോഹനൻ, സുധീർകുമാർ, അജിത്ത് ലാൽ, ലൈജു കല്ലുവാതുക്കൽ, ആരിഫ് പരവൂർ തുടങ്ങിയവർ സംസാരിച്ചു. സമുദ്രതീരം കുടുംബാംഗങ്ങൾക്ക് ഉച്ചഭക്ഷണവും നൽകി. ഫൗണ്ടേഷൻ ഭാരവാഹികളായ പ്രേംജി, അശോക് കുമാർ, ഒല്ലാൽ സുനിൽ, പ്രിജി ഷാജി, ദീപ സോമൻ, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL