SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.55 PM IST

കെ.എസ്.എസ്.പി.എ ഉമ്മൻചാണ്ടി അനുസ്മരണം

t
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമേൽ എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഉമ്മൻ ചാണ്ടി അനുസ്മരണം എം.എം. നസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
നിലമേൽ എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും എം.എം. നസീർ എം.എൽ.എയ്ക്ക് സ്വീകരണവും നൽകി.
ഉമ്മൻചാണ്ടി അനുസ്മരണം എം.എം. നസീർ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയെ അസോ. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഫുല്ലചന്ദ്രൻ നായർ ആദരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി നിസാം ചിതറ എം.എൽ.എയ്ക്ക് മൊമെന്റോ കൈമാറി.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജി. സാബു, വി.ഒ. സാജൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു, അസോ. നേതാക്കളായ
പട്ടരുവിള വിജയൻ, എസ്.എ. വാഹിദ്, വടക്കതിൽ സലിം, എച്ച്. നാസർ, പി.ഒ. പാപ്പച്ചൻ, രാമചന്ദ്രൻ പിള്ള, ശ്രീകണ്ഠൻ നായർ, ഇബ്നു മസൂദ്, സുദർശനൻ പിള്ള, മണ്ണൂർ വർഗീസ്, ചന്ദ്രമോഹനൻ, ഭാസ്‌കരൻപിള്ള, പ്രഹ്ളാദൻ, കെട്ടിടത്തിൽ ശ്രീകുമാർ, എസ്. ഷാജി, അഡ്വ. ശിവശങ്കരപ്പിള്ള, റെജി ജോർജ്, റെജി കൊപ്പത്തിൽ, ഡി.സി. ബൈജു, കുമ്മിൾ നാസർ, സുരേഷ്‌ കുമാർ, മുരുക്കുമൺ ഫസിലുദീൻ, ബൈജു ചെട്ടിയാർ, സി. ബൈജു, പ്രസാദ് വയല, സക്കരിയ ഇടിഞ്ചിറ, വടക്കതിൽ അൻസാരി, ജേക്കബ് ആന്റണി, സൈനബ, ലിസി, ജയശ്രീ, ലീന തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL