കരുനാഗപ്പള്ളി: കന്നേറ്റി കായലിൽ ആഗസ്റ്റ് 28ന് നടക്കുന്ന 86-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ആദ്യ സംഭാവന കെ.സി.വേണുഗോപാൽ എം.പി മണ്ണാശ്ശേരിൽ നഴ്‌സറി ഉടമ ബി.ശിവപ്രസാദിൽ നിന്ന് ഏറ്റുവാങ്ങി. വൈറ്റ് ഗോൾഡ് ഉടമ സി.ജെ.ബാബു സ്പോൺസർ ചെയ്ത ഇലക്ട്രിക് സ്കൂട്ടറിന്റെ ലക്കി ഡിപ്പ് കൂപ്പണും അദ്ദേഹം സ്വീകരിച്ചു.
കേരളത്തിലെ ജലോത്സവങ്ങൾ കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണെന്ന് എം.പി പറഞ്ഞു. ഗുരുദേവന്റെ നാമധേയത്തിൽ നടക്കുന്ന ഏക വള്ളംകളിയാണ് കന്നേറ്റിയിലേതെന്നും അതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി. സോമരാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ദീപ ചന്ദ്രൻ, ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്ടൻ പ്രവീൺകുമാർ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, കെ.സി. രാജൻ, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, ചവറ ബ്ലോക്ക് പഞ്ചായത്തംഗം കൊണ്ടോടിയിൽ മണികണ്ഠൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, വാർഡ് കൗൺസിലർ രാധാമണി ഷാജി, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ ബി. മോഹൻദാസ്, മുനമ്പത്ത് ഗഫൂർ, കൗൺസിലർമാരായ ശ്രീവിദ്യ, സുധാകുമാരി, ബിതുല തുളസി, രാജേഷ്, ഗിരീഷ്, പന്മന ഗ്രാമപഞ്ചായത്തംഗങ്ങളായ സലിം, സുജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജലോത്സവ കമ്മിറ്റി ഭാരവാഹികളായ മുരളീധരൻ ചൈതന്യ, ഷാജഹാൻ കുളച്ചവരമ്പേൽ, എൻ. അജയകുമാർ, ഷമ്മാസ് ഹൈദ്രോസ്, ബിനോയ് കരിമ്പാലിൽ, സരിതഅജിത്ത്, സുരേഷ് കൊട്ടുകാട്, ജോബ് തുരുത്തിയിൽ, താഹിർമുഹമ്മദ്, തയ്യിൽതുളസി, പി.ജി.കൃഷ്ണൻ, വരമ്പേൽ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |