ഓച്ചിറ: ജീവിതധർമങ്ങൾ ശിഥിലമാകുന്ന ഇക്കാലത്ത് ആചാര്യൻമാരുടെ ദർശനങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടു മാത്രമേ മനുഷ്യ കുലത്തിന് നിലനിൽക്കാനാവൂ എന്ന് കവി വി.മധുസൂദനൻ നായർ പറഞ്ഞു. നീലകണ്ഠ തീർത്ഥപാദരുടെ നൂറ്റിയഞ്ചാമത് സമാധി വാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവ് ഋഷി മണ്ഡപത്തിൽ ശ്രീ നീലകണ്ഠ തീർത്ഥ സ്വാമി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഭൂമിദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണവിലാസത്ത് ഗോപിനാഥൻ പിള്ളയും ശാന്ത പിള്ളയും ട്രസ്റ്റിന് ഭൂമി കൈമാറി. പ്രഥമ തീർത്ഥസ്വാമി സാഹിതീയ പുരസ്കാരം ഡോ.സുരേഷ് മാധവ് ഏറ്റുവാങ്ങി. തുടർന്ന് അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങും ഭക്തജനങ്ങൾക്കുള്ള സഹായ വിതരണവും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് എച്ച്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ, റിട്ട. ഡെപ്യൂട്ടി കളക്ടർ ആർ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി എം. പ്രസന്നകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് വി.രവികുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |