SignIn
Kerala Kaumudi Online
Monday, 26 October 2026 2.08 AM IST

ഉദ്ഘാടനം കഴിഞ്ഞ് 7 മാസം, തേവലപ്പുറം മിനി സ്റ്റേഡിയം നാശത്തിൽ

photo
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മിനി സ്റ്റേഡിയം

പുത്തൂർ: ഒന്നരക്കോടി രൂപ ചെലവിട്ട് നവീകരിച്ച നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മിനി സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്രത്തിന് പിന്നിലായാണ് സ്റ്റേഡിയം. കെ.എൻ.ബാലഗോപാൽ എം.എൽ.എ ആയിരിക്കെ അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. വർഷങ്ങളായി വെള്ളം കയറിയും മറ്റും നശിച്ച് കിടന്നിരുന്ന ഭാഗമാണിത്. വശങ്ങൾ കെട്ടി, വെള്ളം ഒഴുകാൻ സംവിധാനമൊരുക്കിയാണ് സ്റ്റേഡിയം നിർമ്മിച്ചത്. ഏഴ് മാസം മുൻപാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. എന്നാൽ കൃത്യമായ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നില്ല. ഇപ്പോൾ കുറ്റിക്കാടുകൾ വളർന്നും വെള്ളക്കെട്ടായും സ്റ്റേഡിയം തീർത്തും നാശത്തിന്റെ വക്കിലാണ്. ഗാലറിയടക്കം നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം അടുത്തമാസം നടക്കാനിരിക്കയാണ്. സ്വന്തം സ്റ്റേഡിയമുണ്ടായിട്ടും പഞ്ചായത്തിന് ഇത്തവണയും കായിക മത്സരങ്ങൾ നടത്താൻ മറ്റിടങ്ങൾ നോക്കേണ്ടിവരും. കായിക വിനോദങ്ങൾക്ക് സ്റ്റേഡിയം ഇപ്പോഴും പ്രാപ്തമായിട്ടില്ല. കൂടുതൽ വികസന പദ്ധതികളും സംരക്ഷണ പദ്ധതികളും നടപ്പാക്കണമെന്നാണ് പൊതു ആവശ്യം.

നിർമ്മാണച്ചെലവ്: ₹1.5 കോടി

ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന കാഴ്ചപ്പാടോടെ നടപ്പാക്കിയതാണ് തേവലപ്പുറത്തെ മിനി സ്റ്റേഡിയം പദ്ധതി. വലിയ പ്രതീക്ഷയുണ്ടായിരുന്നു. യാതൊരു പ്രയോജനവുമില്ലാതെ ഇത് നശിക്കുവാൻ അനുവദിക്കരുത്.

നാട്ടുകാ‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL