പത്തനാപുരം: ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ, ജർമ്മനിയിൽ ഡോക്ടറായ കൊല്ലം സ്വദേശി വരുൺ സംഘടിപ്പിച്ച ആഗോള ദൈവദശകം സംഗമത്തിൽ ഗാന്ധിഭവനിലെ 1500-ഓളം കുടുംബാംഗങ്ങളും പങ്കെടുത്തു. 50ഓളം രാജ്യങ്ങളിലായി 25 ലക്ഷത്തോളം പേരാണ് ഈ ആഗോള പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളായത്. പത്തനാപുരം ഗാന്ധിഭവനിൽ പശ്ചാത്തലസംഗീതത്തോടെ ഒന്നിച്ചാലപിച്ച ദൈവദശകം പ്രാർത്ഥന മാനവികതയുടെയും വിശ്വസാഹോദര്യത്തിന്റെയും സന്ദേശമാണ് പ്രചരിപ്പിച്ചത്.
ശ്രീനാരായണ വേൾഡ് കൗൺസിൽ രക്ഷാധികാരി എസ്. സുവർണ്ണകുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ ക്ലാവറ സോമൻ, പി. രത്നകുമാർ, അംബേദ്കർ, പ്രതാപൻ, കെ. ചന്ദ്രദത്തൻ, ജെ.എം. മോഹനൻ, ഡി. സുരേഷ്, അജിത സദാനന്ദൻ, ബി. മോഹനൻ, റജി ഭുവനചന്ദ്രൻ, എസ്. പവനനാഥൻ, വി.സി. സുരേഷ്, കെ. ഉദയകുമാർ, കെ. സാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |