SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.37 AM IST

ആനിക്കോട് നിളാതീരം ഇനി ആദിശങ്കര ഘട്ട്

nila
ആ​നി​ക്കോ​ട് ​നി​ള​ ​പ​രി​സ​ര​ത്തെ​ ​ക​ട​വി​ന് ​ആ​ദി​ശ​ങ്ക​ര​ ​ഘ​ട്ട് ​എ​ന്ന​ ​നാ​മ​ക​ര​ണം​ ​ചെ​യ്ത​ ​ഫ​ല​കം​ ​സ്വാ​മി​ ​ര​മ​ണ​ച​ര​ണ​ ​തീ​ർ​ത്ഥ​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്നു.​ ​സാ​ന്ദീ​പ​നി​ ​സാ​ധ​നാ​ല​യം​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​ശ്യാം​ ​പ്ര​സാ​ദ് ​സ​മീ​പം.

പാലക്കാട്: ഭാരതപ്പുഴയെ ശ്രേഷ്ഠപദവിയിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സാന്ദീപനി സാധനാലയത്തിന്റെയും പൈതൃക ജില്ല പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ ആനിക്കോട് നിളാതീരത്തെ ആദിശങ്കര ഘട്ടായി നാമകരണം ചെയ്തു. പൂജശ്രീ രമണ ചരണ തീർത്ഥ സ്വാമികൾ നാമകരണ ചടങ്ങും ഘട്ടിലെ ഫലകത്തിന്റെ അനാച്ഛാദനവും നിർവഹിച്ചു.

ഭാരതപ്പുഴയുടെ ഇരുകരകളിലുള്ള മാത്തൂർ, പറളി പഞ്ചായത്തുകളുടെ സഹകരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തേ കാഞ്ചി കാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമികൾ പദ്ധതിയുടെ ഭാഗമായി ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളുടെയും രമണ ചരണ തീർത്ഥ സ്വാമികളുടെയും ഒപ്പുകളടങ്ങിയ നിവേദനം പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ, ഗ്രാമപഞ്ചായത്തുകൾ എന്നിവർക്കു കൈമാറി. ഫലകാനാച്ഛാദനത്തിനു ശേഷം ക്ഷേത്രമണ്ഡപത്തിൽ നടന്ന സത്സംഗത്തിൽ വെട്ടിക്കാട് അദ്വൈതാശ്രമം മഠാധിപതി ദേവാനന്ദപുരി സ്വാമിജി സംസാരിച്ചു. വാദ്യഘോഷങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ പൂർണകുംഭം നൽകിയാണ് സ്വാമിജിയെ സ്വീകരിച്ചത്.

മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിത മുരളീധരൻ, പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് കെ.എസ്.അജിത്, ജനപ്രതിനിധികളായ ശിവൻ, അഡ്വ. പ്രിൻസി, പി.എസ്.സുധീഷ്, കെ.വി.പ്രേമലത, പ്രൗഡ് മലമ്പുഴ ചെയർമാൻ എ.സുരേഷ്, ആർ.എസ്.എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരൻ, സാന്ദീപനി ട്രസ്റ്റിമാരായ ഡോ. ശ്യാം പ്രസാദ്, മായി മനോഹർ, പി.വി.കൃഷ്ണനുണ്ണി, എട്ടരയോഗം കമ്മിറ്റി ചെയർമാൻ കെ.കെ.പത്മഗിരീഷ്, ശ്രുതി ശ്യാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BHARATHAPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL