
തൃശൂർ: സി.കെ.റോസി ടീച്ചർ ആൻഡ് എം.സി.വർഗീസ് മാസ്റ്റർ സ്മാരക അഖില കേരള സ്കൂൾ ചെസ് മത്സരം നവംബർ 7,8 തീയതികളിൽ പുറനാട്ടുകാരാ ശ്രീരാമകൃഷ്ണ വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രണ്ടുലക്ഷം രൂപ മൊത്തം പ്രൈസ് മണിയായി സമ്മാനിക്കുന്ന മത്സരത്തിൽ കാഷ് അവാർഡുകൾക്ക് പുറകെ 36 വ്യക്തിഗത ട്രോഫികളും 12 സ്കൂൾ ടീം ട്രോഫികളും സമ്മാനിക്കും. പല്ലിശേരി സ്കൂളിലെ അദ്ധ്യാപകരയായിരുന്ന റോസിയുടെയും വർഗീസിന്റെയും ഓർമ്മക്കായി അവരുടെ മക്കളാണ് മത്സരം സംഘടിപ്പിക്കുന്നത്. 7ന് യു.പി ബോയ്സ്, യു.പി ഗേൾസ് മത്സരങ്ങളും 8ന് എൽ.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലെ ബോയ്സ് ആൻഡ് ഗേൾസ് വിഭാഗം മത്സരങ്ങളും നടക്കും. വിവരങ്ങൾക്ക് ഫോൺ: 9447467308, 9207146111. പത്രസമ്മേളനത്തിൽ അജിത് കുമാർ രാജ, ഡേവിഡ് മാങ്ങൻ,പി.എ.അലി എന്നിവർ പംകെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |