
ചെമ്പ് : ചെമ്പ് ഗ്രാമപഞ്ചായത്തും ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഏനാദി ജനകീയ ആരോഗ്യ കേന്ദ്രം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എസ്. സൂരജ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ എസ്.ജയപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സാരസാക്ഷീ ശശീന്ദ്രൻ , മനുമോൾ സുമേഷ്, മോനു ഹരിദാസ്, ദീപു, ചിത്രാ മോഹനൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |