SignIn
Kerala Kaumudi Online
Monday, 12 October 2026 5.59 AM IST

ഓർമ്മയിലുണ്ട് ഓമനയുടെ കൈപുണ്യം, സുരേഷ് ഗോപിയുടെ മനസിന്റെ പുണ്യം

suresh-gopi

പാലാ: ''ഈ മുതലിനെ ഞാനിങ്ങ് എടുക്കുവാ...!'' പാലാ സ്‌റ്റൈൽ മീൻകറി കഴിക്കാനുള്ള കൊതിയും പഴയ സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും പങ്കുവെയ്ക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നൂറുനാവ്. പപ്പടം വിറ്റ് ഉപജീവനം നടത്തിയിരുന്ന ഭരണങ്ങാനം കീഴമ്പാറ പാട്ടത്തിൽ ഓമനയോടാണ് മലയാളത്തിന്റെ പ്രിയതാരം സ്‌നേഹം പങ്കുവച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈരാറ്റപേട്ടയ്ക്കടുത്ത് സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോൾ ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തോടൊപ്പമുള്ള പപ്പടത്തിന്റെ രുചിയാണ് ഓമനയുമായുള്ള സൗഹൃദത്തിന് തുടക്കമിട്ടത്. പപ്പടമുണ്ടാക്കിയ ആളെ അന്വേഷിച്ചറിഞ്ഞ താരം ഓമനയെ നേരിട്ടുവിളിച്ചു. അത് ആത്മബന്ധമായി വളർന്നു. കൊവിഡ് കാലത്ത് ഉൾപ്പെടെ സുരേഷ് ഗോപി ഓമനയയ്ക്ക് സഹായമെത്തിച്ചു. സുരേഷ് ഗോപിയുടെ ഉറ്റ സുഹൃത്തായ പാലാ മുനിസിപ്പൽ കൗൺസിലർ ബിജു പുളിക്കക്കണ്ടം വഴിയും ഓമനയ്ക്ക് സഹായം നൽകി. ഇതിനിടെ ഭർത്താവ് മോഹനൻ മരിച്ചു. ഇതോടെ പപ്പടനിർമാണം ഉപേക്ഷിച്ച് ഓമന വീട്ടുജോലിക്ക് പോയതൊന്നും സുരേഷ് ഗോപിയെ അറിയിച്ചിരുന്നില്ല. അതിന്റെ പരിഭവം തുറന്നുപറഞ്ഞ സുരേഷ് ഗോപി ഓമനചേച്ചിയെ തന്നോടൊപ്പം ദില്ലിക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ കുടുംബസാഹചര്യങ്ങൾ മൂലം ഓമനച്ചേച്ചി ക്ഷണം നിരസിച്ചു. തിരക്കുകൾക്കിടയിൽ ഇപ്പോഴും തന്നോടുള്ള സ്‌നേഹം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. അതിനെ എന്തപേരിട്ടാണ് വിളിക്കേണ്ടത്!. ഓമനച്ചേച്ചിയുടെ വാക്കുകളിൽ നിറയുന്നത് നന്ദിയും സ്‌നേഹവും മാത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL