എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരത്തിന്റെ വിപുലീകരണത്തിന് മുൻകൈയെടുത്ത കൃഷിഓഫീസർ കെ.പ്രവീണിന് യാത്രയയപ്പ് നൽകി. ഹരിപ്പാട് കൃഷിഓഫീസിലേക്ക് സ്ഥലംമാറിപ്പോകുന്ന ഓഫീസർക്ക് കാർഷികവികസനസമിതിയും പഞ്ചായത്തും ചേർന്നാണ് യാത്രയയപ്പ് നൽകിയത്. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സജി, ആൻസി ജെയിംസ്, സൂര്യമോൾ, വി.ഐ.അബ്ദുൽ കരിം, സുജാതാദേവി, തുളസി സാബു, മറിയാമ്മ തച്ചിലാടിയിൽ, ജസ്റ്റിൻ മണ്ഡപത്തിൽ, ജൂബിച്ചൻ നരിതൂക്കിൽ, അനസ് മുഹമ്മദ് ഇലവനാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |