SignIn
Kerala Kaumudi Online
Saturday, 06 June 2026 6.47 AM IST

വിതരണം ചെയ്തു

rotary-club
റോട്ടറി ക്ലബ്ബ് നിലമ്പൂർ പുളിലോടി ബഥാനിയ സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾക്കായി കിടക്കയും തലയണയും വിതരണം ചെയ്യുന്നു

നിലമ്പൂർ: റോട്ടറി ഡിസ്ട്രിക്ട് ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് നിലമ്പൂരിന്റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി പുളിലോടി ബഥാനിയ സ്‌പെഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി കിടക്കയും തലയണയും വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ മുഖ്യാതിഥിയായി. പ്രസിഡന്റ് എം.പി.സുധാകരൻ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് കെ.കെ.പ്രദീപ് കുമാർ, അസി.ഗവർണർ എം.ഷാനവാസ്, എം.എ.നാസർ, അൻവർ കല്ലിങ്ങൽ, സുബ്രഹ്മണ്യൻ, സിസ്റ്റർ ടെസ്സ എസ്.ഐ.സി, കോൺവെന്റ് സുപ്പീരിയർ സി.ജ്യോതിസ് എസ്.ഐ.സി സംസാരിച്ചു. ഭിന്നശേഷിക്കാരായ 120 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ 30 പെൺകുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL