തിരൂർ: ദീൻദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ്റെ ഭാഗമായി നടക്കുന്ന ബി.ജെ.പി. തൃപ്രങ്ങോട് മണ്ഡലം ദ്വിദിന പഠന ശിബിരം സംസ്ഥാന നിർവ്വാഹക സമിതി അംഗം രവി തേലത്ത് ഉദ്ഘാടനം ചെയ്തു. പുറത്തൂർ- പടിഞ്ഞാറേക്കര വിദ്യാനികേതൻ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അജേഷ് അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സുബ്രഹ്‌മണ്യൻ, സംസ്ഥാന കൗൺസിൽ അംഗം വി.വി. ഭാസ്‌കരൻ, പി.കെ. ബാബുരാജ്, ജിഷാദ് പുറത്തൂർ, ശശി കാവിലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |