SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

തെരുവ് കച്ചവടക്കാർക്കൊരു കൈത്താങ്ങ്; പി.എം സ്വാനിധി പഞ്ചായത്തുകളിലേക്കും

മലപ്പുറം: തെരുവ് കച്ചവടക്കാർക്ക് ഉപജീവന സുരക്ഷയും സാമ്പത്തിക ഉന്നമനവും നൽകുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പി.എം സ്വാനിധി പദ്ധതി ജില്ലയിൽ രണ്ടാംഘട്ടത്തിൽ 32 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. 15,​000, 25,​000, 50,​000 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 90,000 രൂപ വരെയാണ് വായ്പ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായി വായ്പാ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവർക്ക് ഏഴ് ശതമാനം പലിശ സബ്സിഡിയും ക്യാഷ്ബാക്കും ലഭിക്കും. ലോട്ടറി കച്ചവടക്കാർ, മത്സ്യ വിൽപ്പന നടത്തുന്നവർ, അനൗപചാരിക മേഖലയിൽ കച്ചവടം ചെയ്യുന്ന കുടുംബശ്രീ സംരംഭകർ എന്നിങ്ങനെയുള്ള അർഹരായ ഗുണഭോക്താക്കൾക്ക് എട്ടോളം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേരുന്നതിനും അവസരം ലഭിക്കും. കുടുംബശ്രീയാണ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസി

പെരുമ്പടപ്പ്, കുറ്റിപ്പുറം, പൊന്നാനി, വേങ്ങര, തിരൂരങ്ങാടി, കൊണ്ടോട്ടി, താനൂർ, ആരീക്കോട്, മലപ്പുറം, മങ്കട, കുറ്റിപ്പുറം, തിരൂർ ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുഴുവൻ നഗരസഭകളിലുമായിരുന്നു നടപ്പാക്കിയിരുന്നത്.
അർഹരായ വഴിയോരക്കച്ചവടക്കാർക്ക് ബന്ധപ്പെട്ട പഞ്ചായത്തുകൾ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകേണ്ട ചുമതല അതത് ബ്ലോക്ക് പഞ്ചായത്തുകൾക്കാണ്.

പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകൾ

മാറഞ്ചേരി, ആലങ്കോട്, ഇരിമ്പിളിയം, കുറ്റിപ്പുറം, കാലടി, എടപ്പാൾ, അബ്ദുറഹിമാൻ നഗർ, കണ്ണമംഗലം, പറപ്പൂർ, തെന്നല, ഊരകം, വേങ്ങര, വള്ളിക്കുന്ന്, നന്നമ്പ്ര, മൂന്നിയൂർ, പെരുവള്ളൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര, ചെറുകാവ്, പള്ളിക്കൽ, വാഴയൂർ, ചെറിയമുണ്ടം, പെരുമണ്ണ, പെന്മുണ്ടം, താനാളൂർ, കീഴുപറമ്പ്, കോഡൂർ, ഒതുക്കുങ്ങൽ, കൂട്ടിലങ്ങാടി, തലക്കാട്, തിരുന്നാവായ, തൃപ്രങ്ങോട്.

പദ്ധതിയുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ബോർഡ് മീറ്റിംഗ് നടന്നു. അനുമതി നൽകുന്നതിനുള്ള ബ്ലോക്ക്തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അർഹരായ എല്ലാ വഴിയോര കച്ചവടക്കാരും പദ്ധതി പ്രയോജനപ്പെടുത്തണം.

സുനിൽ, സിറ്റി മിഷൻ മാനേജർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL