പാലക്കാട്: അയിലൂർ പഞ്ചായത്തും അയിലൂർ ഗവ. ആയൂർവേദ ആശുപത്രിയും സംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ആയൂർവേദ മെഡിക്കൽ ക്യാമ്പും യോഗ ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എം.ഷാജഹാൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.ജി.എൽദോ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.കനകലത, എൽ.ഷാനിഫ, പഞ്ചായത്തംഗങ്ങളായ ബിന്ദു സുരേഷ്, വി.വിനേഷ്, ജിൻസി ബാബു, എമിലി ബിജു, ആയൂർവേദ മെഡിക്കൽ ഓഫീസർ വിജി, യോഗ ഇൻസ്ട്രക്ടർ ജെൻസി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |