SignIn
Kerala Kaumudi Online
Monday, 12 October 2026 5.59 AM IST

സൈനിക പ്രചോദന ക്ലാസ്

army
കടമ്പഴിപ്പുറം ഹൈസ്‌കൂളിൽ സേനകളിലേക്ക് കുട്ടികളെ തല്പരരാക്കുന്നതിനായി നടന്ന സൈനിക പ്രചോദന ക്ലാസ് റിട്ട.റിയർ അഡ്മിറൽ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

കടമ്പഴിപ്പുറം: സേനകളിലേക്ക് കുട്ടികളെ തല്പരരാക്കുന്നതിനായി കടമ്പഴിപ്പുറം ഹൈസ്കൂളിൽ സൈനിക പ്രചോദന ക്ലാസിന് തുടക്കമായി. റിട്ട. റിയർ അഡ്മിറൽ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സേനകളിൽ ചേരാനുള്ള യോഗ്യതകളും ചേർന്നാലുള്ള ഗുണങ്ങളും ക്യാമ്പിൽ വിശദീകരിച്ചു. വിമുക്ത ഭടൻ എ.സുരേന്ദ്രൻ, പ്രധാനാദ്ധ്യാപകൻ സി.എസ്.കൃഷ്ണകുമാർ,സ്‌കൂൾ മാനേജർ സി.സജീഷ്, സി.ചന്ദ്രമോഹനൻ, ജിതേഷ് എം.ഗുപ്തൻ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഓരോ ക്ലാസ് വീതം നൽകും. അദ്ധ്യാപകരായ കെ.എ.കിരൺജിത്, കെ.റഹീം, കെ.ആർ.സുജേഷ്, കെ.ബി.രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL, INDIAN ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL