SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

കാപ്പ നിയമപ്രകാരം അറസ്റ്റിൽ

yyyy

നെയ്യാറ്റിൻകര: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിവരുന്ന പെരുമ്പഴുതൂർ അയണിത്തല കിഴക്കംകര കടവൻകോട് നെല്ലിവിള വീട്ടിൽ കുപ്രസിദ്ധ ഗുണ്ട സുജിത്തിനെ (24) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ മജിസ്റ്റേറ്റ് അനുകുമാരി ഉത്തരവാക്കിയ കരുതൽ തടങ്കൽ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയതിന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ മാത്രം ആറ് കേസുണ്ട്.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്ന സമയത്താണ് കരുതൽ തടങ്കൽ ഉത്തരവുപ്രകാരം സുജിത്തിനെ അറസ്റ്റ് ചെയ്തത്.സുജിത്തിനെ കാപ്പനിയപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ പി.പ്രദീപ്,ഗ്രേഡ് പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്,മഹേഷ്,സിദ്ധാർഥ് വിജയൻ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL