തിരുവനന്തപുരം: ബുക്ക് ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ വായനക്കാർക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പിട്ട അദ്ദേഹത്തിന്റെ പുസ്തകം നൽകി. ലുലുമാളിൽ ഡി.സി ബുക്സിന്റെ ഷോറും ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി വായനക്കാർക്കായി തന്റെ പുസ്തകം ഒപ്പിട്ട് നൽകിയത്.
ചടങ്ങിൽ മുഖ്യമന്ത്രിയുടെ "ആദം നീ എവിടെയാകുന്നു – ക്രിസ്തുദർശനങ്ങളിലൂടെ ഒരു സഞ്ചാരം" എന്ന പുസ്തകത്തിന്റെ 14-ാം പതിപ്പിന്റെ ആദ്യ കോപ്പിയിൽ അദ്ദേഹം ഒപ്പിട്ട് എഴുത്തുകാരൻ സക്കറിയയ്‌ക്ക് നൽകി. രവി ഡി.സി,ജനറൽ മാനേജർ രാജ്മോഹൻ കെ.ആർ,സിദ്ധാർത്ഥ് ഡി.സി,ഗോവിന്ദ് ഡി.സി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |