
പാലോട്: വാഹനാപകടത്തിൽ പരിക്കേറ്റ് പാലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ ആളിന് മൊബൈൽ വെളിച്ചത്തിൽ തുന്നലിട്ടതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഞായറാഴ്ച ആശുപത്രിയുടെ സമീപത്തുനിന്ന മരം വീണ് വൈദ്യുതി വിതരണം നിലച്ചിരുന്നു. ഈ സമയങ്ങളിൽ ജനറേറ്ററിലായിരുന്നു ആശുപത്രിയിലെ പ്രവർത്തനം.ഈ സമയത്താണ് അപകടത്തിൽപ്പെട്ട ആളിനെ ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ മുറിവിൽ തുന്നൽ ഇടുന്നതിനിടെ കറന്റ് വരികയും ജനറേറ്റർ ഓഫ് ആവുകയും ചെയ്തു. എന്നാൽ രോഗിക്ക് തുന്നലിട്ടുകൊണ്ടിരുന്ന മുറിയിൽ വൈദ്യുതി ലഭിച്ചിരുന്നില്ല. തകരാർ പരിഹരിച്ച് നിമിഷങ്ങൾക്കകം വൈദ്യുതി ലഭ്യമാക്കി. അതേസമയം, തുന്നൽ ഇട്ടു കഴിഞ്ഞ് ബാന്റേജ് കെട്ടുന്ന സമയത്താണ് വൈദ്യുതി തടസപ്പെട്ടതെന്നും ഈ സമയത്താണ് മൊബൈൽ വെളിച്ചം ഉപയോഗിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |