SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

ജീർണത തളംകെട്ടിയ വായനാ മുറികൾ

kdvr

കടയ്ക്കാവൂർ: ഒരുകാലത്ത് വായനാപ്രേമികളുടെ ചർച്ചകൾ കൊണ്ട് മുഖരിതമായിരുന്ന സാംസ്കാരിക സ്ഥാപനം ഇന്ന് അധികൃതരുടെ അവഗണനകാരണം നശിച്ച അവസ്ഥയിലാണ്. അറിവും വായനയും ഒരുപോലെ പങ്കിട്ടിരുന്ന വക്കം ഗ്രാമപഞ്ചായത്തിന്റെ ലൈബ്രറി കം റീഡിംഗ് റൂം ഇപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ്. ഒരു നാടിന്റെ സാമൂഹിക വളർച്ചയുടെയും പുരോഗതിയുടെയും അടയാളമായി നിലകൊള്ളേണ്ട കെട്ടിടത്തിന് സംഭവിച്ച ഈ ഗതികേട് വായനാപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ വിഷമത്തിലാക്കുന്നു. ​ഈ ചരിത്രസ്മാരകം പൂർണമായി നശിച്ചുപോകുന്നതിന് മുമ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.1956-ൽ തുടക്കമിട്ട ഈ പൈതൃക സ്വത്ത് ഭാവി തലമുറയ്ക്കായി സംരക്ഷിക്കാൻ അധികാരികൾ ഉടനടി നടപടി സ്വീകരിക്കമെന്ന പ്രതീക്ഷയിലാണ് വക്കത്തെ ജനങ്ങൾ.

 തകർച്ചയുടെ വക്കിൽ

1956-ൽ തറക്കല്ലിട്ട ഈ കെട്ടിടം, വായനയെ പ്രണയിച്ച ഒരു തലമുറയുടെ ഒത്തുചേരൽ കേന്ദ്രമായിരുന്നു. പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള ഈ കെട്ടിടത്തിന്റെ ചുവരുകളിൽ ഇന്ന് പായലും കറുത്ത പാടുകളും പടർന്നുപിടിച്ചു. പ്ലാസ്റ്ററുകൾ അടർന്നുവീണ് കോൺക്രീറ്റ് കമ്പികൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലാണ്. കെട്ടിടം ഏതുനിമിഷവും തകർന്നുവീഴാം.

 പരിശോധന വേണം

കെട്ടിടത്തിന്റെ സുരക്ഷയും നിലവിലെ ഉപയോഗയോഗ്യതയും പരിശോധിക്കാൻ വിദഗ്ദ്ധ സാങ്കേതിക പരിശോധന നടത്തണമെന്നാണ് പൊതുവായ ആവശ്യം. അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ സാധിക്കുമെങ്കിൽ അതിനായുള്ള പദ്ധതികൾ തയാറാക്കണം. അതല്ലെങ്കിൽ നിയമാനുസൃതമായ നടപടികളിലൂടെ കെട്ടിടം പുനർനിർമ്മിച്ച് വായനാസംസ്കാരം തിരികെ കൊണ്ടുവരാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നും ആവശ്യം ഉയരുന്നുണ്ട്. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL